Tuesday, December 5, 2023 7:29 pm

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കാന്താര ആമസോണ്‍ പ്രൈമിലേക്ക്

ഡല്‍ഹി: സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കാന്താര ആമസോണ്‍ പ്രൈമിലേക്ക്. നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈമിലെത്തും. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച്‌ നായകനായി എത്തിയ സിനിമ ലോകം മുഴുവന്‍ തരംഗമായി മാറിയിരുന്നു. കെജിഎഫ് നിര്‍മാതാക്കള്‍ തന്നെയായിരുന്നു കാന്താരയും നിര്‍മ്മിച്ചത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചത് ചിത്രത്തിന്റെ അടിത്തറ ബലമുള്ളതാക്കി. ചിത്രം തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. രാജ്യത്തിലുടനീളം റിലീസ് ചെയ്‌തിരുന്നു. ചിത്രത്തിന്റെ വിജയം ചര്‍ച്ചയായതോടെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഇറങ്ങിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെത്തിച്ചത്. സപ്തമി ഗൗഡ, കിഷോര്‍, ദീപക് റായ് പാനജി, അച്യുത കുമാര്‍, പ്രമോദ് ഷെട്ടി, മാനസി സുധീര്‍, പ്രകാശ് തുമിനാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം ആകെ 150 മിനുട്ടാണുള്ളത്. വിജയ് കിരങ്ങാണ്ടൂര്‍ നിര്‍മ്മിച്ച ചിത്രം വിതരണത്തിന് എത്തിച്ചത് കെജിആര്‍ സ്റ്റുഡിയോസാണ്. അജനീഷ് ലോകനാഥ് സംഗീതവും അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിട്ടുണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്)...

ചെറുകോല്‍പുഴ- റാന്നി റോഡില്‍ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : ചെറുകോല്‍പുഴ- റാന്നി റോഡില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു റോഡിന്റെ അറ്റകുറ്റപണികള്‍...

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഒടുക്കണം

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഡിസംബര്‍ 27 വരെ പഞ്ചായത്തിന്റെ...

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ...