ആള്‍ദൈവം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് ; മമ്പാടന്‍ അബ്ബാസിനെ (45) അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വര്‍ഷങ്ങളായി ആള്‍ദൈവം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടന്‍ അബ്ബാസിനെയാണ് (45) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മതപരമായ അറിവോ മറ്റു ചികിത്സാ കര്‍മങ്ങളോ പഠിക്കാത്ത ഇയാള്‍ രോഗികള്‍ ഇല്ലാത്ത സമയങ്ങളില്‍ കൂലിപ്പണിക്കും പോകാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ചികിത്സക്കായി വന്ന കുടുംബം കാര്യങ്ങള്‍ പറയുന്നതിനിടയില്‍ സ്ഥലം വിറ്റവകയില്‍ 18 ലക്ഷത്തോളം രൂപ കൈവശമുണ്ടെന്ന കാര്യവും സൂചിപ്പിച്ചിരുന്നു. സാമ്പത്തികപരമായി പണമോ മറ്റോ കൈവശം വെച്ചാല്‍ നിലനില്‍ക്കില്ലെന്നും നഷ്ടപ്പെട്ട് പോകുമെന്നും ഇവരെ അബ്ബാസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

താന്‍ പണം സൂക്ഷിക്കാമെന്നും ആവശ്യമുള്ളപ്പോള്‍ തിരിച്ച്‌ നല്‍കാമെന്നും പറഞ്ഞ് ഇയാള്‍ കുടുംബത്തെ വിശ്വസിപ്പിച്ചു. മുന്തിരി ജ്യൂസില്‍ മയങ്ങാനുള്ള മരുന്ന് നല്‍കിയാണ് ഇവരെ ഇതെല്ലാം പറഞ്ഞു ധരിപ്പിച്ചത് എന്ന് കുടുംബം പറഞ്ഞു. പിന്നീട് പല തവണകളിലായി പണം ആവശ്യപ്പെട്ടപ്പോഴും ഇയാള്‍ പണം തിരികെ നല്‍കിയില്ല. ഒന്‍പത് ലക്ഷം രൂപയാണ് തിരികെ നല്‍കിയത്. ബാക്കി തുക നല്‍കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

പത്തനംതിട്ട മീഡിയായുടെ വാര്‍ത്താ ലിങ്കുകള്‍ Whatsapp ന്റെ പുതിയ ഫീച്ചര്‍ ആയ Announcement group ലൂടെയായിരിക്കും ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്  താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക –  94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...