Friday, March 14, 2025 6:51 am

കാപ്പ ചുമത്തി നാടുകടത്തിയയാള്‍ മയക്കുമരുന്നുമായി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടി. എറണാകുളം കൊമ്പനാട് മാനാംകുഴി വീട്ടില്‍ ലിന്റോയാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്.

പള്ളിക്കര മേഖലയില്‍ ഇയാള്‍ മയക്കുമരുന്നുമായി എത്തിയെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ വീടുവളഞ്ഞ് ലിന്റോയെ പിടികൂടിയത്. കൊലപാതക ശ്രമം, മാരകായുധം കൈവശം വെയ്ക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന കാപ്പ. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗൂണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014ല്‍ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടകളെ ഒരുവര്‍ഷംവരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ട്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിരന്തരം ഉണ്ടാക്കുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത് . സിറ്റി പോലീസ് കമീഷണര്‍ കളക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പ ചുമത്തുന്നതിനായി പരിഗണിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

0
പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു...

ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു

0
കോഴിക്കോട് : ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു....

കാണാതായ 13കാരിക്കായി തെരച്ചിൽ തുടർന്ന് പോലീസ്

0
കൊല്ലം : കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായിട്ട് 16 മണിക്കൂറുകൾ...

കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണനെ ഉടന്‍ ഇഡി ചോദ്യം ചെയ്യും

0
തൃശ്ശൂർ : കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇഡി...