അനധികൃത മദ്യവില്‍പന നടത്തിയ ആള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : അനധികൃതമായി വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കല്‍ വീട്ടില്‍ രാജനാണ് (60) പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒന്‍പതു ലിറ്റര്‍ വിദേശമദ്യവും ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കൈവശമുണ്ടായിരുന്ന പണവും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പോത്താനിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ നോബിള്‍ മാനുവല്‍, സബ് ഇന്‍സ്‌പെക്ടര്‍ ശശി എന്‍.പി, എ,എസ്.ഐ അഷ്‌റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലിം, സിവില്‍ പോലീസ് ഓഫീസര്‍ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഊന്നുകല്‍, കുട്ടമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കോതമംഗലം എക്‌സൈസ് ഓഫീസിലും കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...