കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ അഭിനന്ദിച്ച് തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റാങ്ക് ലിസ്റ്റിലെ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും  നിയമന ശുപാര്‍ശ നല്‍കിയ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ അഭിനന്ദനം അറിയിച്ച് തന്ത്രി മണ്ഡലം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി സുതാര്യമായും സംവരണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടും 26/02/2020ല്‍ പുറത്തിറക്കിയ എല്‍.ഡി.സി/സബ് ഗ്രൂപ്പ് ആഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയത്.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയും വിശിഷ്യാ ചെയര്‍മാന്‍ രാജഗോപാലന്‍ നായരേയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും പ്രത്യേകിച്ച് പ്രസിഡന്റ് എന്‍.വാസുവിനെയും ഇതിനെല്ലാം നേതൃത്വം നല്‍കിയ ദേവസ്വം വകുപ്പ് മന്ത്രിയെയും തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം അഭിനന്ദിച്ചു.

അവസാനമായി റിപ്പോര്‍ട്ട് ചെയ്ത 30 ഒഴിവുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബാക്കി വന്നിട്ടുള്ള 8 ഒഴിവുകളും നിയമന ശുപാര്‍ശ നല്‍കിയിട്ടും ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കാത്തതിനാല്‍ നിലനില്‍ക്കുന്ന 15 ഓളം ഒഴിവുകളും ഉള്‍പ്പെടെ 23 ഓളം ഒഴിവുകള്‍ ഇപ്പോള്‍ ഉള്ളതിനാല്‍ പുതിയ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ അടിയന്തിരമായി പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

യോഗത്തില്‍ പ്രസിഡന്റ് വി.ആര്‍.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി, ട്രഷറര്‍ പാല്‍ക്കുളങ്ങര ഗണപതി പോറ്റി , സി.ആര്‍.ഓ.കൊട്ടറ വാമനന്‍ നമ്പൂതിരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...