വര്‍ക്കല : കാപ്പ നിയമ പ്രകാരം കുറ്റവാളിയെ നാടുകടത്തി. കുറ്റവാളിയെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവിറക്കി. വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട മുട്ടപ്പലം സ്വദേശി ആരോമലിനെതിരെയാണ് (22, ഹെല്‍മെറ്റ് മനു) കാപ്പ ചുമത്തിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസാണ് കാപ്പ ചുമത്താന്‍ ആധാരമായി എടുത്തത്.
2007ലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ആരോമലിനെ ജില്ലയില്‍ നിന്നു പുറത്താക്കി ഉത്തരവിറക്കിയത്. 2020 മുതല്‍ അയിരൂര്‍ ,കല്ലമ്പലം, വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരെ അടിപിടി, അക്രമം, അസഭ്യം വിളി, മാരക ആയുധങ്ങളുടെ ഉപയോഗം, സ്ഫോടക വസ്തുക്കള്‍ കൊണ്ടുള്ള ആക്രമണം, കഞ്ചാവ് വില്‍പ്പന തുടങ്ങി നിരവധി കേസുണ്ട്.