പത്തനംതിട്ട : കാപ്പ നിയപ്രകാരം ഒരാളെ നാടുകടത്തി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 15(1) പ്രകാരം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പത്തനംതിട്ട ജില്ലയില്‍നിന്നും പുറത്താക്കി. അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകള്‍ മുകളുവിള വടക്കേതില്‍ വീട്ടില്‍ പത്മനാഭന്റെ മകന്‍ ജയകുമാര്‍ (46)നെ ആണ് നാടുകടത്തിയത്. തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ ആണ് ഉത്തരവിറക്കിയത്. ഉത്തരവുപ്രകാരം ആറ് മാസത്തേയ്ക്കാണ് ജില്ലയില്‍ നിന്നും പുറത്താക്കിയത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏനാത്ത് , അടൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ മയക്കുമരുന്ന് , നരഹത്യാശ്രമം അക്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഉത്തരവ് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചാല്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതടക്കമുള്ള നടപടികള്‍ക്കും എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.