മലപ്പുറം : സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന ആവശ്യവുമായി കാപ്പന്‍ കുടുംബ സംഗമം. ഹാഥ്‌റസ് കൂട്ടബലാത്സംഗ കേസ് റിര്‍പ്പോട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് രാജ്യദ്യോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുകയായിരുന്നു. സിദ്ധിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തിരമായി ഇപെടണമെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആവശ്യപ്പെട്ടിരുന്നു. അകാരണമായി യുപി പോലിസ് തുറങ്കല്‍ അടച്ച സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ ഇടപെടണമെന്ന് വേങ്ങര തറയട്ടാന്‍ എ.കെ മാന്‍ ഷാന്‍ ഓഡിറ്റേറിയത്തില്‍ ചേര്‍ന്ന കുടുംബ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു.
സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം : കാപ്പന്‍ കുടുംബ സംഗമം
RECENT NEWS
Advertisment