കാരയ്ക്കാട്ട് സ്നാനഘട്ടത്തില്‍ കാട് കയറുന്നു ; തിരിഞ്ഞ് നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : കാരയ്ക്കാട്ട് സ്നാനഘട്ടത്തില്‍ കാട് കയറുന്നു. എന്നിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. ശബരിമല തീർഥാടനം തുടങ്ങിയിട്ട് 12 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയ്യപ്പന്മാര്‍ക്കായി ഇടത്തറ നീര്‍പ്പാലത്തോടു ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള സ്നാനഘട്ടം ഇപ്പോഴും മാലിന്യം നിറഞ്ഞു തന്നെ. കാരയ്ക്കാട്ട് തോട്ടിൽ സ്ഥിരം തടയണ നിര്‍മിച്ച ശേഷം വന്‍കിട ജലസേചന വിഭാഗം ഇവിടേക്കു തിരിഞ്ഞുനോക്കാത്തതാണ് പ്രശ്നം. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ പ്രധാന സ്നാനഘട്ടമാണത്. കല്ലാറ്, പമ്പാനദി, കക്കാട്ടാറ് എന്നിവിടങ്ങളിലെ കടവുകളേക്കാള്‍ ആഴം കുറഞ്ഞ സ്നാനഘട്ടമാണിത്. അയ്യപ്പന്മാര്‍ക്കും കുട്ടികള്‍ക്കും ഇവിടെ സുരക്ഷിതമായി ഇറങ്ങി കുളിക്കാനാകും.

പിഐപിയുടെ ഇടത്തറ നീര്‍പ്പാലത്തില്‍ നിന്ന് കാരയ്ക്കാട്ട് തോട്ടിലേക്ക് ഒഴുകിയെത്തുന്ന തെളിനീരാണ് സ്നാനഘട്ടത്തെ ജലസമൃദ്ധമാക്കുന്നത്. വേനല്‍ക്കാലത്ത് തോട്ടില്‍ ജലനിരപ്പുയരുമ്പോള്‍ വെള്ളം ലഭ്യമാക്കിയിരുന്നത് 2 താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചായിരുന്നു. പതിറ്റാണ്ടുകളോളം ഇതു തുടര്‍ന്നിരുന്നു. 3 വര്‍ഷം മുന്‍പാണ് സ്ഥിരം തടയണകള്‍ പണിതത്. താല്‍ക്കാലിക തടയണ നിര്‍മിക്കാനെത്തുന്നവര്‍ നീര്‍പ്പാലത്തില്‍ നിന്ന് വെള്ളമൊഴുകി വരുന്ന കോണ്‍ക്രീറ്റ് പ്രതലത്തിലെയും സമീപത്തെയുമെല്ലാം കാടും പടലും നീക്കി വൃത്തിയാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല. കാടും പടലും പ്രതലത്തില്‍ മൂടിയിരിക്കുന്നു. അതു ഇതുവരെ നീക്കിയിട്ടില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

—————————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...