അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞാൽ എത്തിയിരിക്കുമെന്ന് കരമന ജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞാൽ എത്തിയിരിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു, അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കും. ജനുവരി അവസാനത്തോടെയെത്തും. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. പറയുന്നത് മാത്രം ചെയ്യും ചെയ്യുന്നത് മാത്രം പറയും. അതാണ് ബിജെപി. പാർട്ടിയെടുക്കുന്ന തീരുമാനം ശിരസ്സാവഹിക്കുന്ന പ്രവർത്തകരാണ് ബിജെപിക്ക് ഉള്ളത്. 50 കൗൺസിലർ മാരോടും ആര് മേയർ ആകണമെന്ന് അഭിപ്രായം ചോദിച്ചു.

ജില്ലാ നേതൃത്വം സംസ്ഥാന അധ്യക്ഷന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്മേൽ സംസ്ഥാന അധ്യക്ഷനാണ് തീരുമാനമെടുത്തത്. മേയറെയും ഡെപ്യൂട്ടിമേറെയും അന്തിമമായി തീരുമാനിച്ചത് സംസ്ഥാന അധ്യക്ഷനെന്നും കരമന ജയൻ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലില്‍ മൂന്ന്...

0
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...