Monday, July 1, 2024 11:05 pm

സ്ഥാനാർത്ഥിക്ക് ‘പൂജ്യം’ വോട്ട് , സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും ലഭിക്കാതിരുന്ന ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് സിപിഎം പിരിച്ചു വിട്ടു. കാരാട്ട് ഫൈസൽ മത്സരിച്ച് വിജയിച്ച ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടൊന്നും ലഭിച്ചിരുന്നില്ല. ഇതിൽ നടപടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ല സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തു.

കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.

ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നതാണ്. ഫലം വന്നപ്പോൾ ഒരു വോട്ടുപോലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയത് സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അസ്വഭാവിക മരണത്തിൽ അന്വേഷണം ; ബിഎൻഎസ്എസ് നിയമപ്രകാരം ആലപ്പുഴ ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ...

0
ആലപ്പുഴ: ബിഎൻഎസ്എസ് (ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) പ്രകാരം ജില്ലയിൽ ആദ്യ...

പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല ; തിരച്ചിൽ നാളെയുംതുടരും

0
മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തിൽ...

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് ; നിർദേശങ്ങൾ ഇങ്ങനെ

0
തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും...

കോഴിക്കോട് വിമാനത്താവളത്തിൽ കളക്ടർ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും നിരോധിച്ചു

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണിൽ പറക്കും...