കോഴിക്കോട്: പറഞ്ഞവാക്ക് പാലിച്ച് കാരാട്ട് ഫൈസല്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനായ ചുണ്ടപ്പുറത്ത് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും ഫൈസല്‍ മത്സരിക്കുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ വാര്‍ഡില്‍ ഫൈസല്‍ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മത്സരരംഗത്തുനിന്ന് മാറ്റിനിറുത്താന്‍ ഐ എല്‍ എല്ലിനോട് സി പി എം ആവശ്യപ്പെട്ടിരുന്നു. ഐ എല്‍ എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇടതുമുന്നണി ഐ എന്‍ എല്ലിന് കൊടുത്ത സീറ്റായിരുന്നു ചുണ്ടപ്പുറം. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നുമാണ് അദ്ദേഹം പറയുന്നത്.