കൊച്ചി : കായംകുളം കരീലക്കുളങ്ങര ദേശീയപാതയില്‍ നാലുപേരുടെ മരണത്തിനു കാരണമായ വാഹനാപകടത്തിലെ കാറില്‍ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി. അപകടത്തിനു ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അപകടത്തില്‍ മരിച്ച റിയാസ്, പരുക്കേറ്റ അന്‍ഷാദ് എന്നിവര്‍ കാപ്പ കേസിലെ പ്രതികളാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു.
സംഭവത്തില്‍ കായംകുളം പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ഇന്നു വെളുപ്പിന് കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തെ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നോവ കാറും മണല്‍ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്.