ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ചികില്‍സയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റാന്‍ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മാവോവാദി ആരോപണത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി വൈദികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ചികില്‍സയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്റ്റാന്‍ സാമി നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോഴുള്ളത്. പതിനഞ്ച് ദിവസത്തെ ചികില്‍സയ്ക്കായി മുബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുളളത്.

ജസ്റ്റിസ് ഷിന്‍ഡെ, ജസ്റ്റിസ് എന്‍ആര്‍ ബോര്‍കര്‍ എന്നിവരുള്‍പ്പെടുന്ന വെക്കേഷന്‍ ബെഞ്ചിന്റേതാണ് വിധി. എന്‍ഐഎ കോടതി ഇടക്കാല ജാമ്യത്തിനുവേണ്ടിയുള്ള സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ആരോഗ്യാവസ്ഥയും കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. മെയ് 19ാം തിയ്യതി ജെ ജെ ആശുപത്രിയുടെ ഡീനോട് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില പരിശോധിച്ച്‌ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മെയ് 21ന് റിപ്പോർട്ട് സമര്‍പ്പിച്ചു.

മെയ് 21ന് സ്റ്റാന്‍ സ്വാമി വീഡിയോ കോണ്‍ഫ്രന്‍സ് വഴി കോടതിക്കു മുന്നില്‍ ഹാജരായി. കഴിഞ്ഞ ഓക്ടോബര്‍ മാസം മുതല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജെ ജെ ആശുപത്രിയില്‍ ചികില്‍സ തേടാനുള്ള കോടതി നിർദ്ദേശം അദ്ദേഹം തള്ളി. താന്‍ അധികം താമസിയാതെ മരണത്തിനു കീഴടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ് സ്വാമിക്കുവേണ്ടി ഹാജരായത്.

തന്റെ കക്ഷി ഹോളി ഫാമിലി ആശുപത്രിയില്‍ സ്വന്തം ചെലവില്‍ ചികില്‍സ തേടാന്‍ ഒരുക്കമാണെന്നും അദ്ദേഹത്തിന് ഒരു മുഴുവന്‍ സമയ സഹായിയെ ആവശ്യമാണെന്നും സെന്റ് സേവിയേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പളും സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലെ പുരോഹിതനുമായ ഫാദര്‍ ഫ്രേസര്‍ മസ്‌കെറന്‍ഹാസിനെ സഹായിയായി നിര്‍ത്താന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ജെ ജെ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും എന്‍ഐഎക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വാദിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കുന്നത് പൊതുമേഖലാ ആശുപത്രികളെ മോശമായി ചിത്രീകരിക്കുന്നതിനു കാരണമാവുമെന്നും അതൊരു കീഴ് വഴക്കമാകുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോടതി അത് തള്ളി.

84 വയസ്സുള്ള പ്രതിക്ക് ചികില്‍സ ആവശ്യമുണ്ടെന്ന കാര്യം കോടതി അംഗീകരിച്ചു. കൊവിഡ് വ്യാപനം നിലനില്‍ക്കുമ്പോള്‍ ജെ ജെ ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ 15 ദിവസത്തെ ചികില്‍സ അനുവദിക്കാന്‍ കോടതി അനുമതി നല്‍കി. ചെലവുകള്‍ പ്രതിതന്നെ വഹിക്കണം. പ്രായാധിക്യമുള്ളതുകൊണ്ട് സഹായിയെയും അനുവദിച്ചു. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിveച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...