ടിറയുടെ “ഫോർ എവരി യു” കാമ്പെയ്‌നിൽ കരീന കപൂർ, കിയാര അദ്വാനി, സുഹാന ഖാൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : റിലയൻസ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ടിറ യുടെ ആദ്യ 360-ഡിഗ്രി കാമ്പെയ്‌ൻ “ഫോർ എവരി യു” ലോഞ്ച് പ്രഖ്യാപിച്ചു.  കരീന കപൂർ ഖാൻ, കിയാര അദ്വാനി, സുഹാന ഖാൻ എന്നിവർ കാമ്പയിനിന്റെ ഭാഗമാകും. 2023 ഏപ്രിലിലാണ് ടിറ പ്ലാറ്റ്ഫോം ആരംഭിച്ചത്. കരീനയും കിയാരയും സുഹാനയും 30 സെക്കൻഡ് വീതമുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോകൾ ഈ കാമ്പയിനിൽ അവതരിപ്പിക്കുന്നു.

വരും മാസങ്ങളിൽ പ്രൈം മീഡിയ ചാനലുകളിൽ ഉൾപ്പെടെ ടിവി, ഔട്ട്‌ഡോർ, പ്രിന്റ്, ഡിജിറ്റൽ, ഇവന്റുകൾ, ഇൻ-സ്റ്റോർ ആക്ടിവേഷനുകൾ, ഗ്രൗണ്ട് ആക്റ്റിവിറ്റികൾ എന്നിവയിലുടനീളം ‘ഫോർ എവരി യു’ കാമ്പെയ്‌ൻ അവതരിപ്പിക്കും. മികച്ച ആഗോള, ദേശീയ ബ്രാൻഡുകൾ അവതരിപ്പിക്കുന്നതിനൊപ്പം ലോഞ്ച് കാമ്പെയ്‌നിനെ ഭാഗമായി ആവേശകരമായ ഓഫറുകളും പ്രമോഷനുകളും സമ്മാനങ്ങളും ടിറയിൽ ഉണ്ട് .

“2023 ഏപ്രിലിൽ ഞങ്ങൾ ആരംഭിച്ചതു മുതൽ ടിറയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗന്ദര്യ, ചർമ്മസംരക്ഷണ മേഖലയെ എല്ലാവരിലേക്കും എത്തിച്ച് സൗന്ദര്യത്തെ ജനാധിപത്യവൽക്കരിക്കുക എന്ന ലക്ഷ്യമാണ് ടിറയിലൂടെ ഞങ്ങൾക്കുള്ളത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി, സുഹാന ഖാൻ എന്നിവരെ ടിറ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഒപ്പം ഞങ്ങളുടെ ആദ്യ കാമ്പെയ്‌നായ ഫോർ എവരി യുന്റെ ഭാഗമാകുകയും ചെയ്യുന്നു. ഈ പ്രചാരണം സൗന്ദര്യം മാത്രമല്ല അത് വ്യക്തിത്വത്തെ ആശ്ലേഷിക്കുകയും ചെയ്യുന്നതാണ്. ഇവർ മൂവരും ഒരുമിച്ച് ടിറയുടെ ബ്രാൻഡ് വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ എല്ലാ സംസ്കാരങ്ങളിലും പ്രായപരിധിയിലുമുടനീളമുള്ള സൗന്ദര്യ പ്രേമികൾക്ക് ടിറയെ അവരുടെ പ്രിയപ്പെട്ട സൗന്ദര്യ കേന്ദ്രമാക്കി മാറ്റാൻ പ്രചോദിപ്പിക്കും” റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...