സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്, പ്രൊഫസർ, ഐ ടി ഓഫീസർ ഒഴിവ്

For full experience, Download our mobile application:
Get it on Google Play

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. രണ്ട് വർഷത്തേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റ് അഥവ പിഎച്ച്. ഡിയാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതാനുളള കഴിവ് ഉണ്ടായിരിക്കണം. പ്രായം 40 വയസിൽ കൂടുതലാവാൻ പാടില്ല. പ്രതിമാസം വേതനം 18,000/-. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ ഏഴിന് രാവിലെ പത്തിന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7306454093.

സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മോഡിൽ സർവ്വകലാശാലയിലാരംഭിക്കുന്ന മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മനേജ്മെന്റ് പ്രോഗ്രാമിലേയ്ക്കാണ് നിയമനം. നിയമന കാലാവധി അഞ്ച് വർഷം. ഇ/ടി/ബി കാറ്റഗറിയിൽ സംവരണം ചെയ്തിട്ടുളള ഒരൊഴിവാണുളളത്. ഉയർന്ന പ്രായപരിധി 50 വയസ്സ്. യു. ജി. സി. സ്കെയിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 16. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

സംസ്കൃത സർവ്വകലാശാലയിൽ ഐ ടി ഓഫീസർ ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഐ. ടി. ഓഫീസർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ കാറ്റഗറിയിൽ ഒരൊഴിവാണുളളത്. പ്രതിമാസ വേതനം 75,000/-. പ്രായംഃ സർക്കാർ ചട്ടങ്ങൾക്ക് അനുസൃതം. എസ് സി/ എസ് ടി, ഒ ബി സി, പി എച്ച് വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ഉണ്ട്. സമാനതസ്തികകളിൽ വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധി 60 വയസ്. യോഗ്യതഃ അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം. സി. എ./എം. ടെക്. നേടിയവർക്ക് അപേക്ഷിക്കാം. ഹാർഡ്‍വെയർ/സോഫ്റ്റ്‍വെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയം നേടിയവർക്ക് അപേക്ഷിക്കാം. ഹാർഡ്‍വെയറിലും സോഫ്റ്റ്‍വെയറിലുമുളള ജോലിപരിചയം അഭിലഷണീയം. സർവ്വകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി പരിചയമുളളവർക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നും സമാന തസ്തികയിൽ വിരമിച്ച എം. സി. എ./എം. ടെക്. ബിരുദധാരികൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...