തിരുവനന്തപുരം: നെൽകർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രവിഹിതം ലഭിക്കാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ഈ യാഥാർത്ഥ്യം അധികം ആളുകൾക്ക് അറിയില്ലെന്നും ജി ആർ അനിൽ പറഞ്ഞു. 637.6 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. 216 കോടി രൂപ കർഷകർക്ക് കൊടുത്തു തീർക്കാനുണ്ടെന്നും ജിആർ അനിൽ പറഞ്ഞു. കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി വ്യക്തമാക്കി. അവസാനം സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ ആറ് മാസമെങ്കിലും കഴിയും. കാലതാമസം ഒഴിവാക്കാനാണ് പിആർഎസ് വായ്പ സംവിധാനം 2018 മുതൽ പ്രാബല്യത്തിൽ ഉള്ളത്.
പിആർഎസ് വായ്പയുടെ പേരിൽ കർഷകർക്ക് ബാധ്യത ആകില്ല. അക്കാര്യത്തിൽ സർക്കാരാണ് ഗ്യാരണ്ടി. 250373 കർഷകരിൽ നിന്നാണ് നെല്ല് സംഭരിച്ചത്. ഉദ്പാദിപ്പിച്ച നെല്ല് അത്രയും സർക്കാർ സംഭരിച്ചു. 2070 .70 കോടി യാണ് വില. 1854 കോടി കൊടുത്തു. 230000 കർഷകർക്ക് പണം കിട്ടിയിട്ടുണ്ട്. 216 കോടി ബാലൻസ് ഉണ്ട്. അത് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് സർക്കാർ നടത്തിയത് മികച്ച വിപണി ഇടപെടലാണ്. 7 കോടി രൂപയുടെ വിൽപന 14 ഓണം ഫെയറുകൾ വഴി നടന്നു. 13 ന് ഇനം സബ്സിഡി ഇനങ്ങൾക്ക് ഓണ വിപണിയിൽ കുറവുണ്ടായി. സപ്ലെയ്കോക്ക് സബ്സിഡി ഇനത്തിൽ മാത്രം 30 കോടിയുടെ അധിക ബാധ്യത വന്നിട്ടുണ്ട്. 83 ശതമാനം കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ട്. കോട്ടയത്ത് 37000 കിറ്റ് കൊടുക്കാനുണ്ട്. 510754 കിറ്റ് കൊടുത്തു കഴിഞ്ഞു. കിറ്റ് വാങ്ങാത്തവർക്ക് നാളെയും കൂടി വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























