അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാനി യുവാവ് പോലീസിന്റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാനി യുവാവ് പോലീസിന്റെ പിടിയിലായി. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖവ പ്രവിശ്യ സ്വദേശിയായ 24 വയസുകാരന്‍ ഫായിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഇയാള്‍ പത്ത് മാസമായി ഇവിടെ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ഫായിസ് മുഹമ്മദ് അവിടെ വെച്ചാണ് ഹൈദരാബാദ് സ്വദേശിയായ നേഹ ഫാത്തിമയെ പരിചയപ്പെടുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. ദമ്പതികള്‍ക്ക് മൂന്ന് വയസായ മകനുമുണ്ട്. നേപ്പാള്‍ വഴിയാണ് ഫായിസ് ഇന്ത്യയില്‍ പ്രവേശിച്ചത്. ഇതിന് ഭാര്യയുടെ ബന്ധുക്കള്‍ ഇയാള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇയാള്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതെന്ന് പോലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്ന് സന്ദര്‍ശക വിസയെടുത്ത് നേപ്പാളില്‍ എത്തുകയും അവിടെ നിന്ന് ഭാര്യയുടെ മാതാപിതാക്കളുടെ സഹായത്തോടെ ഇന്ത്യയില്‍ പ്രവേശിക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പത്ത് താമസമായി ഇന്ത്യയില്‍ നിയമവിരുദ്ധമായി താമസിച്ചു. ഭാര്യയുടെ ബന്ധുക്കള്‍ ഇയാള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാനും ശ്രമിച്ചു. മകന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇതിനുള്ള ശ്രമം നടത്തിയത്. അനധികൃതമായി ഇന്ത്യന്‍ പൗരത്വം നേടാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ താമസിച്ചിരുന്ന കാലത്ത് ഇയാള്‍ എന്തൊക്കെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 2018 മുതല്‍ ഷാര്‍ജയില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്ന ഫായിസ് അവിടെ വെച്ചാണ് വീട്ടുജോലിക്കാരിയായിരുന്ന നേഹയെ പരിചയപ്പെട്ടത്. തുടര്‍ന്ന് നേഹയ്ക്ക് മറ്റൊരു കമ്പനിയില്‍ തയ്യല്‍ ജോലി ശരിയാക്കി നല്‍കുകയും പിന്നീട് അവരെ വിവാഹം ചെയ്യുകയുമായിരുന്നു. ദമ്പതികള്‍ക്ക് മൂന്ന് വയസ് പ്രായമുള്ള മകനുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നേഹ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഹൈദരാബാദിലേക്ക് തിരികെ പോന്നു. പിന്നീട് ഷാര്‍ജയിലേക്ക് മടങ്ങിയില്ല. ഭാര്യയ്ക്കും മകനും ഒപ്പം ജീവിക്കാനുള്ള ആഗ്രഹം കാരണമാണ് ഇയാള്‍ അനധികൃതമായി ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....