ആദിവാസി കുടുംബങ്ങൾക്ക് വീടെന്ന  സ്വപ്നം യാഥാർത്ഥ്യമാകുന്നു ; പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : വനാന്തർഭാഗങ്ങളിൽ ജീവിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് വീടെന്ന  സ്വപ്നം യാഥാർത്ഥ്യമാകുന്നു. ളാഹ മഞ്ഞ തോട്ടിൽ താമസിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടമായി ഒരേക്കർ സ്ഥലം വീതം നൽകും. ഇതിന്‍റെ ഉദ്ഘാടനം 3 ന് രാവില 10 ന് രാജാം പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുമെന്നും  പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആദിവാസികൾക്ക് ഭൂമി വിതരണം നിർവഹിക്കുമെന്നും അഡ്വ. പ്രമോദ് നാരായൺ എംഎൽഎ.

മണ്ണാറക്കുളഞ്ഞി – ചാലക്കയം ശബരിമല പാതയോട് ചേർന്ന് ശബരിമല പൂങ്കാവനത്തിൽ താമസിക്കുന്ന 43 മലമ്പണ്ടാരം വിഭാഗത്തിലെ ആദിവാസി കുടുംബങ്ങൾക്കാണ് വനാവകാശനിയമപ്രകാരം ഒരേക്കര്‍ ഭൂമി വീതം നൽകുക. ഇതിന്‍റെ ഒന്നാം ഘട്ടമായി നടപടികൾ പൂർത്തിയായ 20 കുടുംബങ്ങൾക്ക് ഭൂമി നൽകും. അവശേഷിക്കുന്ന 23 പേർക്ക് സർവ്വേ നടപടികൾ പൂർത്തിയായി ഒക്ടോബർ ആദ്യവാരം ഭൂമി നൽകും. നൽകുന്ന ഭൂമിയിൽ ഇവർക്ക് ഏതെങ്കിലും സർക്കാർ ഏജൻസിയെ നിയോഗിച്ച് വീടുകൾ വെച്ച് നൽകാനാണ് തീരുമാനം. വീടുകൾക്ക് സൗജന്യമായി വൈദ്യുത കണക്ഷനും നൽകും. വനാവകാശ നിയമപ്രകാരം നൽകുന്ന ഭൂമിയുടെ അടിക്കാട് തെളിയിച്ച് കൃഷികൾ ചെയ്യാനുള്ള അവകാശവും ഇവർക്ക് ഉണ്ടാകുമെന്നും എംഎല്‍എ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....