കോന്നി : പുനർ നിർമ്മാണത്തിന് പണം അനുവദിച്ചിട്ടും അപകടാവസ്ഥയിൽ ആയ കരിമാൻതോട് പാലം പുനർനിർമ്മാണം സാധ്യമായില്ല. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ കരിമാൻതോട്ടിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് നാല്പത് വർഷത്തിലേറെ പഴക്കമുണ്ട്. കാലപഴക്കം മൂലം അടിയിലെ സ്ലാബിന്റെ കമ്പികൾ വരെ തെളിഞ്ഞു കാണാൻ കഴിയും. ഇത്രയും പഴക്കമുള്ള പാലം പുനർ നിർമ്മിക്കാൻ 2022 ൽ അഡ്വ. കെ യു ജെനീഷ് കുമാർ എം എൽ എ രണ്ടര കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ടെണ്ടർ വിളിച്ചിട്ടും നിർമ്മാണ കരാർ ഏറ്റെടുക്കാൻ വൈകുന്നത് ആണ് പാലം നിർമ്മാണം വൈകുന്നതിന് കാരണം എന്ന് ബന്ധപെട്ടവർ പറയുന്നു. നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവും ആണ് പാലത്തിന് ഉള്ളത്. എന്നാൽ 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിലുമാണ് പുതിയ പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ കരാർ ഏറ്റെടുപ്പ് പൂർത്തിയാകാതെ പാലം നിർമ്മാണം നടക്കില്ല എന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ആകുവാംകുടി ക്ഷേത്രം, തൂമ്പാകുളം, മന്ദിരം പടി അടക്കമുള്ള പ്രദേശത്തേക്ക് സഞ്ചരിക്കുന്നവർ ഈ പാലം കടന്നു വേണം പോകാൻ. സീസൺ സമയത്ത് ആലുവാംകുടി ക്ഷേത്രത്തിലേക്ക് പോകുന്നവർ പ്രധാനമായും ആശ്രയിക്കുന്നതും ഈ പാലത്തിനെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1