പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീർ (32)നെയാണ് ആലുവ പോലീസ് പിടികൂടിയത്. 27ന് ചാലക്കൽ മജുമഉ ജുമാമസ്ജിദിൻ്റെ ഓഫിസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പള്ളികളിൽ വന്ന് ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കിവെക്കും. പള്ളി ഭാരവാഹികളെ പരിചയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. പുലർച്ചെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന സമയത്താണ് മിക്കവാറും മോഷണം നടത്തുന്നത്. കോതമംഗലം, മൂവാറ്റുപുഴ, ഞാറയ്ക്കൽ, പന്തീരങ്കാവ്, ചടയമംഗലം, കടക്കൽ (മൂന്നു കേസ്), വെഞ്ഞാറമൂട് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ മറിച്ചു വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....