കൊല്ലം: അച്ചന്‍കോവില്‍ വനത്തിലെ ജനവാസ മേഖലയില്‍ കരിമ്പുലി ഇറങ്ങി. വലിയ അപകടകാരിയായ കരിമ്പുലി എത്തിയതിന്റെ ഭീതിയിലാണ് ജനം. ഇന്നലെ വൈകിട്ടാണ് കരിമ്പുലി മ്ലാവിനെ ഓടിക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി രാത്രി വൈകിയും പരിശോധന തുടര്‍ന്നെങ്കിലും പുലിയെ കണ്ടെത്താനായില്ല. കാടുകളിലേക്ക് മടങ്ങാതെ മരങ്ങളില്‍ മറ്റും ഒളിഞ്ഞിരിക്കാനും സാദ്ധ്യതയുള്ളതിനാല്‍ വനപാലകരും പ്രദേശവാസികളും സംഘമായി തെരച്ചില്‍ തുടരുന്നുണ്ട്. വനത്തോട് ചേര്‍ന്ന ജനവാസമേഖലയായ ഇവിടെ പുലിയും കാട്ടാനയുമൊക്കെ ഇറങ്ങാറുണ്ടെങ്കിലും കരിമ്പുലി ഇറങ്ങുക സാധാരണയല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അച്ചന്‍കോവില്‍ വനത്തിലെ ജനവാസ മേഖലയില്‍ കരിമ്പുലി ഇറങ്ങി
RECENT NEWS
Advertisment