കോവിഡിന്റെ മറവില്‍  ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിരോധ മേഖലയും സ്വകാര്യവൽക്കരിക്കാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണം ; നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ  തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എൻസിപിയുടെ തൊഴിലാളി സംഘടനയായ നാഷണലിസ്റ്റ് ലേബർ കോൺഗ്രസിന്റെ (N L C )നേതൃത്വത്തില്‍ പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി പത്മഗിരീഷ് ഉദ്ഘാടനം ചെയ്തു. കേരളമൊട്ടാകെ 101 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉപരോധിച്ചുകൊണ്ടുള്ള സമരത്തിന്റെ  ഭാഗമായാണ്  പത്തനംതിട്ടയിലും ധര്‍ണ്ണ നടത്തിയത്.

കോവിഡ്   മഹാമാരി ലോകത്തെയാകെ വേട്ടയാടുന്ന സമയം മുതലെടുത്തുകൊണ്ട് കേന്ദ്രസർക്കാർ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളും  പ്രതിരോധ മേഖലയും സ്വകാര്യവൽക്കരിക്കാൻ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹമാണ്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൊഴിലാളികളുടെ ജോലിസമയം എട്ടു മണിക്കൂറിൽ നിന്നും 12 മണിക്കൂർ ആക്കിയ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി  നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് പത്മഗിരീഷ് പറഞ്ഞു. എൻസിപി ജില്ലാ സെക്രട്ടറി റിജിൻ കരമുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ജോസഫ്, ലിജു കാക്കനാട്, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...