കരിപ്പൂർ അപകടം : വിമാനം അപകടസ്ഥലത്തുനിന്ന്‌ നീക്കാനുള്ള ജോലി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ്സ്  വിമാനം അപകടസ്ഥലത്തുനിന്ന്‌ നീക്കാനുള്ള ജോലി തുടങ്ങി. വിമാനത്തിന്റെ  ചിറകുകൾ അഴിച്ചുമാറ്റുന്ന പണിയാണ്‌ ആരംഭിച്ചത്‌. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സാങ്കേതിക വിദഗ്‌ധരുടെ സാന്നിധ്യം ഇവിടെയുണ്ട്‌. വിമാനത്തിന്റെ സാങ്കേതിക തകരാറുകളുടെ പരിശോധന പൂർത്തിയാക്കി.

തുടർന്ന്‌ വിമാനത്തിന്റെ അടിഭാഗവും യന്ത്രങ്ങളും പരിശോധിക്കുന്ന പ്രവർത്തനങ്ങളും തുടങ്ങി. കൂട്ടാലുങ്ങൽ ഭാഗത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്തേക്കാണ് വിമാനം മാറ്റുന്നത്‌. തിങ്കളാഴ്ച വിമാനഭാഗങ്ങൾ മാറ്റിത്തുടങ്ങുമെന്നാണ്‌ എയർ ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക വിദഗ്‌ധർക്കും മുംബൈയിൽനിന്നുള്ള എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കും കരിപ്പൂരിലെത്താനായില്ല. ഇൻഷുറൻസ് കമ്പനിക്കുവേണ്ടിയാണ് വിമാന അവശിഷ്‌ടങ്ങൾ സൂക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...