പത്തനംതിട്ടയിൽ പെട്രോൾ പമ്പിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരം തലനാരിഴയ്ക്ക് രക്ഷപെട്ടു. പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇന്ത്യന്‍ ഓയിലിന്റെ എക്‌സല്‍ ഫ്യുവല്‍സില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്. പമ്പിന്റെ ഓഫീസ് റൂമിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പാചകം ചെയ്യുന്നതിനിടെ സമീപത്തെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നു.

ഈ സമയത്ത് ലോഡുമായി വന്ന ടാങ്കര്‍ പെട്രോളിയം ഉല്‍പന്നം പമ്പിന്റെ ഭൂഗര്‍ഭ ടാങ്കിലേക്ക് പകരുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച്‌ മൂന്നു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് വന്നു. 12,000 ലിറ്റര്‍ ശേഷിയുള്ള മാന്‍ ലോറിയിലെ എന്‍ജിനുള്‍പ്പെടെ സ്ഥലത്ത് വന്നിരുന്നു. വന്‍ സ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മറ്റ് ഫയര്‍ സ്‌റ്റേഷനുകളോടും തയാറാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു എന്‍ജിനുകള്‍ തുടര്‍ച്ചയായി വെള്ളം ചീറ്റി 9.40 ഓടെ തീ നിയന്ത്രണ വിധേയമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...