മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലായി. ഭൂമി ഏറ്റെടുത്ത സ്ഥലത്തെ വീടുകളും കെട്ടിടങ്ങളും പൊളിച്ച് മാറ്റി തുടങ്ങി. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവാർ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പുതുതായി ഏറ്റെടുത്ത സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മരങ്ങൾ മുറിച്ച് മാറ്റുന്നതും കെട്ടിടങ്ങൾ പൊളിക്കുന്നതും രണ്ട് മാസത്തിനകം പൂർത്തിയാക്കും. 39 വീടുകളാണ് പൊളിച്ചു മാറ്റേണ്ടത്. 19 മാസംകൊണ്ട് പണി പൂർത്തീകരിക്കണമെന്നാണ് കരാർ. റൺവേ നവീകരിക്കുമ്പോൾ നാട്ടുകാർ നേരിടുന്ന ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു. വിമാന അപകടം സംഭവച്ചതിനാലാണ് രിസയുടെ നീളം വർധിപ്പിക്കൽ നിർബന്ധിതമായി മാറിയത്. റൺവേയിൽ നിന്നും വിമാനം മുന്നോട്ട് പോയാൽ വിമാനത്തെ പിടിച്ച് നിർത്തുന്ന ചതുപ്പുനിലമാണ് രിസ. നിലവിൽ 2860 മീറ്ററാണ് റൺവേയുടെ നീളം. റൺവേയുടെ രണ്ട് ഭാഗത്തായും 240 മീറ്റർ നീളം രിസക്ക് വേണം. ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. റൺവേ നവീകരണം പൂർത്തിയായാൽ മാത്രമാണ് വലിയ വിമാനങ്ങൾ ഇറക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുക.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.