തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതോടെ, ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം നിയമക്കുരുക്കിലേക്ക്. സര്‍ക്കാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റപ്പട്ടിക ട്രിബ്യൂണല്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. സ്റ്റേ ലഭിച്ചാല്‍ പട്ടികയനുസരിച്ച് ഈ അധ്യയനവര്‍ഷം സ്ഥലംമാറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷ. തങ്ങളുടെ ഭാഗം കേള്‍ക്കാതെ സ്റ്റേ നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേവിയറ്റ് ഹര്‍ജി നല്‍കാന്‍ സ്ഥലംമാറ്റത്തെ ചോദ്യംചെയ്ത അധ്യാപകരും ഒരുക്കം ആരംഭിച്ചു. സ്ഥലംമാറ്റത്തിനായി 2019-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ചോദ്യംചെയ്യപ്പെട്ടത്. മൂന്നുവര്‍ഷം റെഗുലര്‍ സര്‍വീസുള്ളവര്‍ക്ക് ഓപ്പണ്‍ വേക്കന്‍സികളിലേക്ക് അപേക്ഷിക്കാമെന്നും അപേക്ഷകരില്‍ ഔട്ട് സ്റ്റേഷന്‍ സര്‍വീസുള്ളവരുണ്ടെങ്കില്‍ സ്ഥലംമാറ്റത്തിനുള്ള മുന്‍ഗണന നിശ്ചയിക്കാന്‍ സേവനകാലാവധി കണക്കാക്കുമെന്നാണ് ഉത്തരവിലെ 2(2) എന്ന ഭാഗത്തിലെ വ്യവസ്ഥ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.