കരിപ്പൂർ : കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് നൽകി ആദരിച്ച പോലീസുകാരനെതിരേ വകുപ്പുതല നടപടിയില്ല. സല്യൂട്ട് നല്ല ഉദ്ദേശത്തോടെയെന്ന് സേനയിൽ വിലയിരുത്തൽ ഉണ്ടായതിനെ തുടർന്നാണ് അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ പോലീസുകാരന് വീട്ടിലെത്തി സല്യൂട്ട് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. മലപ്പുറത്തെ സിവില്‍ പോലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്.
കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് ചെയ്ത പോലീസുകാരനെതിരെ നടപടിയില്ല
RECENT NEWS
Advertisment