റാന്നി : കരിയംപ്ലാവ് എൻ.എം.എൽ. പി.സ്കൂളിൻ്റെ 115-ാമത് വാർഷികാഘോഷം റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് സ്കൂൾസ് അസിസ്റ്റൻ്റ് മാനേജർ കെ.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ ഗോപി മുഖ്യ സന്ദേശം നൽകി. ബ്രദറൺ സഭാ സുവിശേഷകൻ ഇവാ. പി.എസ്.തമ്പാൻ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. കണ്ടൻപേരൂർ സെൻ്റ് പോൾസ് മാർത്തോമ്മാ ഇടവകവികാരി റവ.ഷാനു വി. ഏബ്രഹാം, ഡബ്ല്യുഎംഇ സഭയുടെ പാസ്റ്റർ റെജിമോൻ ജോസഫ് എന്നിവർ സന്ദേശം നൽകി. കുട്ടികളുടെ കയ്യെഴുത്ത് മാസിക ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ് പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. രാജേഷ് കുമാർ, തങ്കമ്മ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇവാ. കെ.വി. മോനച്ചൻ പ്രാരംഭ പ്രാർത്ഥന നടത്തി. അദ്ധ്യാപകർ പ്രാർത്ഥനാഗാനം ആലപിച്ചു. ഹെഡ്മാസ്റ്റർ സുനിൽ ജോർജ് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ജിൻസി ബാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് പി. കെ കൃതജ്ഞത പ്രകാശിപ്പിച്ചു. കൊറ്റനാട് പഞ്ചായത്തിൻ്റെ അഭിനവ പ്രസിഡൻ്റും സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ അംഗവും സ്കൂളിൻ്റെ സമീപവാസിയുമായ ഉഷാ ഗോപിയെ ഹെഡ്മാസ്റ്ററും അസിസ്റ്റൻ്റ് മാനേജരും ചേർന്ന് പൊന്നാട അണിയിച്ച് അനുമോദനങ്ങൾ അർപ്പിച്ചു. സ്കൂൾ പി.റ്റി.എ അംഗങ്ങളായ പ്രമുഖ വയലിനിസ്റ്റ് സതീഷ് കൃഷ്ണ, സിനിമ-സീരിയൽ അഭിനേതാവ് രാജേഷ്‌കുമാർ എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ കുട്ടികൾ വിവിധകലാപരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ ബഹുമുഖ പ്രതിഭ അഞ്ജിത സജി നൃത്തം അവതരിപ്പിച്ചു.