കരിയംപ്ലാവ് എൻ.എം.എൽ.പി. സ്കൂളിൻ്റെ 115-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : കരിയംപ്ലാവ് എൻ.എം.എൽ. പി.സ്കൂളിൻ്റെ 115-ാമത് വാർഷികാഘോഷം റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് സ്കൂൾസ് അസിസ്റ്റൻ്റ് മാനേജർ കെ.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ ഗോപി മുഖ്യ സന്ദേശം നൽകി. ബ്രദറൺ സഭാ സുവിശേഷകൻ ഇവാ. പി.എസ്.തമ്പാൻ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. കണ്ടൻപേരൂർ സെൻ്റ് പോൾസ് മാർത്തോമ്മാ ഇടവകവികാരി റവ.ഷാനു വി. ഏബ്രഹാം, ഡബ്ല്യുഎംഇ സഭയുടെ പാസ്റ്റർ റെജിമോൻ ജോസഫ് എന്നിവർ സന്ദേശം നൽകി. കുട്ടികളുടെ കയ്യെഴുത്ത് മാസിക ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ് പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. രാജേഷ് കുമാർ, തങ്കമ്മ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇവാ. കെ.വി. മോനച്ചൻ പ്രാരംഭ പ്രാർത്ഥന നടത്തി. അദ്ധ്യാപകർ പ്രാർത്ഥനാഗാനം ആലപിച്ചു. ഹെഡ്മാസ്റ്റർ സുനിൽ ജോർജ് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ജിൻസി ബാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് പി. കെ കൃതജ്ഞത പ്രകാശിപ്പിച്ചു. കൊറ്റനാട് പഞ്ചായത്തിൻ്റെ അഭിനവ പ്രസിഡൻ്റും സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ അംഗവും സ്കൂളിൻ്റെ സമീപവാസിയുമായ ഉഷാ ഗോപിയെ ഹെഡ്മാസ്റ്ററും അസിസ്റ്റൻ്റ് മാനേജരും ചേർന്ന് പൊന്നാട അണിയിച്ച് അനുമോദനങ്ങൾ അർപ്പിച്ചു. സ്കൂൾ പി.റ്റി.എ അംഗങ്ങളായ പ്രമുഖ വയലിനിസ്റ്റ് സതീഷ് കൃഷ്ണ, സിനിമ-സീരിയൽ അഭിനേതാവ് രാജേഷ്‌കുമാർ എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ കുട്ടികൾ വിവിധകലാപരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ ബഹുമുഖ പ്രതിഭ അഞ്ജിത സജി നൃത്തം അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...