റാന്നി : 15 വർഷത്തിലേറെയായി ജലവിതരണം മുടങ്ങിക്കിടക്കുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ വാകമുക്ക് പുളിക്കൽപടി, അങ്കണവാടി ഭാഗത്ത് സേവാഭാരതി ലോറിയിൽ കുടിവെള്ളം വിതരണം നടത്തി. സേവാഭാരതി വെച്ചൂച്ചിറ യൂണിറ്റാണ് കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന 40 കുടുംബങ്ങൾക്ക് വെള്ളം എത്തിച്ചുനൽകിയത്. ആഴ്ചയിൽ രണ്ടുദിവസം ഇവിടെ വെള്ളമെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജലക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ കുന്നം, വെൺകുറിഞ്ഞി മേഖലകളിലും കുടിവെള്ളം വിതരണം ചെയ്തു. ജലക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞയാഴ്ചയിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സേവാഭാരതി വെച്ചൂച്ചിറ യൂണിറ്റ് ഈ പ്രദേശത്ത് കുടിവെള്ളമെത്തിച്ചു നൽകിയത്. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം സേവാഭാരതി വെച്ചൂച്ചിറ യൂണിറ്റ് പ്രസിഡന്റ് കെ.വി.നാരായണൻ നിർവഹിച്ചു. സേവാഭാരതി കാര്യകർത്താക്കളായ പി.ജി.സജികുമാർ, കെ.വി.അഭികാന്ത്, അഖിൽ ദാസ് എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























