ഇന്ന് കര്‍ക്കിടകവാവ് : തീര്‍ത്ഥഘട്ടങ്ങളെല്ലാം ശൂന്യം – പിതൃതര്‍പ്പണം വീടുകളില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് കര്‍ക്കിടകവാവ് ബലി. പതിനായിരക്കണക്കിന് പേര്‍ പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ ഏല്ലാ തീര്‍ത്ഥഘട്ടങ്ങളും കൊവിഡ് പശ്ചാത്തലത്തില്‍ വിജനമാണ്. ഇത്തവണ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന്  പോലീസ് അറിയിച്ചിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ടനമസ്‌കാര വഴിപാട് ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. അതേസമയം ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണം അടച്ച്‌ വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. എല്ലാ ചടങ്ങുകളും വീട്ടില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം.

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ മതചടങ്ങുകളും ജൂലൈ 31വരെ നിര്‍ത്തിവെയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ മാര്‍ഗരേഖയാണ് കേരളത്തിലും അനുവര്‍ത്തിക്കുന്നത്. കന്യാകുമാരിയിലും ഇത്തവണ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാവില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...