റാന്നി : തിരുവിതാംകൂർ ഹിന്ദു ധർമ പരിഷത്ത് 24ന് പുലർച്ചെ 4 മുതൽ പേട്ട ഉപാസനക്കടവിൽ കർക്കടക വാവ് ബലി തർപ്പണം നടത്തും. അനിൽ ശാസ്തമംഗലം മുഖ്യകാർമികനാകും. ഒരേ സമയം 250 പേർക്കു ബലി തർപ്പണം ചെയ്യാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം അറിയിച്ചു. കടവിലേക്കുള്ള റോഡ് അങ്ങാടി പഞ്ചായത്ത് വൃത്തിയാക്കി നൽകും. അഗ്നി രക്ഷാസേന, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണമുണ്ടാകും. ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. ഭക്തർക്കു ചുക്കു കാപ്പി വിതരണം ചെയ്യും. വടശേരിക്കര പെരുമ്പേക്കാവ് ദേവീക്ഷേത്രം ഭരണസമിതി ബംഗ്ലാംകടവ് ശിവക്ഷേത്ര കടവിൽ 24ന് പുലർച്ചെ 4 മുതൽ കർക്കടക വാവ് ബലി തർപ്പണം നടത്തും. പഴകുളം ജ്യോതിഷ് ശർമ ആചാര്യനാകും.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























