മുണ്ടോംമൂഴി– മണ്ണീറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : അറ്റകുറ്റപ്പണികളില്ലാതെ തകർച്ചയിലായ മുണ്ടോംമൂഴി– മണ്ണീറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുണ്ടോംമൂഴിയിൽ നിന്ന് മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന് സമീപം വരെ വനത്തിലൂടെയുള്ള ഒരു കിലോമീറ്ററോളം റോഡിൽ വർഷങ്ങളായി അറ്റകുറ്റപ്പണികളില്ല. ടാറിങ് ഇളകി കുഴികളും വെള്ളക്കെട്ടുമായി മാറിയതോടെ ഇതുവഴി യാത്ര ദുരിതമാകുന്നു. ഇതിനു പുറമേ റോഡിന്റെ മിക്ക ഭാഗങ്ങളിലും വീതി കുറവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പ്രയാസമാണ്.

കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവേശന പാതയ്ക്ക് സമീപവും ഈറ്റ ചപ്പാത്തിന് സമീപവും റോഡരിക് ഇടിഞ്ഞ് ഏറെക്കാലമായി അപകടഭീഷണിയുമുണ്ട്. മണ്ണീറ നിവാസികൾക്ക് പുറംലോകത്തേക്കുള്ള ഏക പാതയാണിത്. ദിവസേന ഒട്ടേറെ സഞ്ചാരികൾ മുണ്ടോംമൂഴിയിൽ നിന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കും മണ്ണീറ വെള്ളച്ചാട്ടത്തിലേക്കും പോകുന്നതും ഈ റോഡിലൂടെയാണ്. അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും തിട്ടയിടിഞ്ഞ് അപകടഭീഷണിയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുകയും വേണമെന്ന് ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...