ഇന്ന് കർക്കടക വാവ് ; പിതൃസ്മരണയിൽ വിശ്വാസികൾ ; ബലിതർപ്പണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കർക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയിൽ വിശ്വാസികൾ. ഇന്ന് രാവിലെ മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഇക്കുറി കർക്കടകം ഒന്നിന് തന്നെ കറുത്തവാവ് എന്ന സവിശേഷതയും ഉണ്ട്. ജ്യോതിഷ പ്രകാരം, ഇന്ന് പുലർച്ചെ അഞ്ച് മണി മുതലാണ് കർക്കടകം ഒന്ന് ആരംഭിക്കുന്നത്. കറുത്തവാവ് ഇന്നലെ രാത്രി 10.10-ന് ആരംഭിച്ച്, ഇന്ന് രാത്രി 12 മണി വരെ നീണ്ടുനിൽക്കും. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുൻപ് ബലിതർപ്പണം നടത്തുന്നതാണ് ഉത്തമം. അതിനാൽ, ഉച്ചയ്ക്ക് മുൻപ് ചടങ്ങുകൾ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 2:30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ 3:00 മണി മുതലും, ആലുവ മണപ്പുറത്ത് രാവിലെ 4:00 മുതൽ ചടങ്ങുകൾ ആരംഭിച്ചു. അതേസമയം, ആലുവ അദ്വൈതാശ്രമത്തിൽ പുലർച്ചെ 4:30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...