Wednesday, April 16, 2025 12:53 pm

കര്‍ക്കടക മാസ പൂജ : ശബരിമല ക്ഷേത്ര നട തുറന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു.

കര്‍ക്കടകം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മാത്രമെ അയ്യപ്പഭക്തര്‍ മലകയറി ശബരീശ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ശനിയാഴ്ച (17)പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തും. കര്‍ക്കടകമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം നല്‍കിയിട്ടുണ്ട്. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ കര്‍ക്കിടക മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി പിടിയിൽ

0
കൊല്ലം : കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പിടിയിൽ....

യുഎഇയിൽ നിയമപരിഷ്കാരങ്ങൾ പ്രാബല്യത്തിൽ ; രക്ഷിതാക്കൾ വിസമ്മതിച്ചാലും സ്ത്രീകൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം

0
അബുദാബി: യുഎഇയിൽ വിവാഹ സമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങൾ തുടങ്ങിയവയിലെ പരിഷ്കാരങ്ങൾ...

പ്രണയ ബന്ധം അറിഞ്ഞു ; ഭര്‍ത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളി സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ

0
ഹരിയാന: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളി സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ....

ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി...

0
ഏനാത്ത് : ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസ്...