കോട്ടാങ്ങൽ : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ 14-ാം പഞ്ചവത്സര പദ്ധതിയുടെ കർമ്മ സമിതിയ്ക്ക് തുടക്കമായി. പഞ്ചായത്തിൽ കർമ്മ സമിതി യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഖാൻസാർ പദ്ധതി വിശദീകരണം നടത്തുകയും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ആർ കരുണാകരൻ, ദീപ്തി ദാമോദരൻ, ജോളി ജോസഫ് ആസുത്രണ സമിതി അംഗങ്ങളായ എം.കെ .എം ഹനീഫ, ജോസഫ് ജോൺ , ഉഷാദേവി, അനീഷ് ചുങ്കപ്പാറ, കെ. സുരേഷ്, അസീസ് റാവുത്തർ, ഇല്യാസ് പേഴും കാട്ടിൽ, ബിന്ദു എ ജോയി എന്നിവര്‍ പ്രസംഗിച്ചു.
കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ കർമ്മ സമിതി യോഗം ചേർന്നു
RECENT NEWS
Advertisment