മഹാത്മജി ലോകത്തിന് വെളിച്ചം നല്‍കിയ കര്‍മ്മയോഗി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഹിംസ സിദ്ധാന്തത്തിലൂടെ ലോകത്തിന് വെളിച്ചം പകര്‍ന്ന് നല്‍കിയ കര്‍മ്മയോഗിയായിരുന്നു രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയെന്ന് ഡി.സി.സി ഫ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മഹാത്മജിയുടെ എഴുപത്തി ആറാം രക്ത സാക്ഷിത്വ വാര്‍ഷിക ദിനാചരണ പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയേയും അദ്ദേഹത്തിന്‍റെ രാമരാജ്യ സങ്കല്‍പ്പത്തെയും ഊതിക്കെടുത്തിയ സംഘപരിവാര്‍ ശക്തികള്‍ ഇന്ന് രാമന്‍റെ പേരില്‍ ഊറ്റം കൊള്ളുന്നത് വിരോധാഭാസമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. യുദ്ധവും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്ത് ഗാന്ധിസത്തിന്‍റെ പ്രസക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സിസി ഭാരവാഹികളായ അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, എം.എസ്. സിജു, ബ്ലോക്ക് പ്രസിഡന്‍റ് മാരായ ജെറിമാത്യു സാം, ആര്‍. ദേവകുമാര്‍, സഖറിയാ വര്‍ഗ്ഗീസ്, മണ്ഡലം പ്രസിഡന്‍റുമാരായ റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, വില്‍സണ്‍ തുണ്ടിയത്ത്, എം.ആര്‍. രമേശ്, അനില്‍ കൊച്ചുമൂഴിക്കല്‍, ആഷിഷ് പാലയ്ക്കാമണ്ണില്‍, പോഷക സംഘടനാ ഭാരവാഹികളായ റോയിസ് മല്ലശ്ശേരി, നഹാസ് പത്തനംതിട്ട, അലന്‍ ജിയോ മൈക്കിള്‍, അബ്ദുള്‍കലാം ആസാദ്, പി.കെ ഇക്ബാല്‍, അജിത് മണ്ണില്‍, കെ.ജി റജി, മുരളീധരന്‍ പിള്ള, ജയിംസ് കീക്കരിക്കാട്, പി.കെ ഗോപി, സിബി ജേക്കബ്, സജി അലക്സാണ്ടര്‍, സണ്ണി കണ്ണംമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...