Tuesday, April 15, 2025 8:42 am

കര്‍ണാടകയിലെ കുടകില്‍ ആയിരത്തിലധികം അനധികൃത ഹോംസ്‌റ്റേകള്‍

For full experience, Download our mobile application:
Get it on Google Play

വീരാജ്​പേട്ട: കര്‍ണാടകയിലെ കുടകില്‍ ആയിരത്തിലധികം ഹോംസ്​റ്റേകളില്‍ 300 എണ്ണത്തിന്​ മാത്രമേ അനുമതിപത്രവും പഞ്ചായത്ത്​ ലൈസന്‍സുകളുമുള്ളൂ. മിക്ക ഹോംസ്​റ്റേകളും പഞ്ചായത്തിലും ടൂറിസം വകുപ്പുകളിലും അപേക്ഷ നല്‍കി അനുമതിക്കുവേണ്ടി കാത്തിരിക്കുകയണ്​. എന്നാല്‍, ഇവ ലൈസന്‍സിന്​​ കാത്തിരിക്കാതെ ഓണ്‍ലൈന്‍ വഴിയും ഏജന്‍സികള്‍ വഴിയും ബുക്കിങ്​ എടുത്തുകൊണ്ടിരിക്കുകയാണെന്ന്​ പറയുന്നു​.

ജില്ല ഭരണകൂടം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്​റ്റേകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സംഘത്തെ നിയമിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്​ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന്​ ജില്ല കലക്​ടര്‍ ആനീസ്​ കണ്‍മണി ജോയ്​ അറിയിച്ചു.

മാര്‍ച്ച്‌​ മുതല്‍ ഒക്​ടോബര്‍ വരെ ഹോംസ്​റ്റേകള്‍ അടച്ചിടുകയായിരുന്നു. കഴിഞ്ഞമാസം മുതല്‍ ഹോംസ്​റ്റേകള്‍ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്​ ശേഷമാണ്​ ജില്ല ഭരണകൂടം നടപടിക്ക്​ ഒരുങ്ങുന്നത്​. ഇക്കാര്യത്തില്‍ കടുത്ത നടപടി വേണ്ടിവരുമെന്ന്​ ടൂറിസം അസി. ഡയറക്​ടര്‍ എം. രാഘവേന്ദ്രയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർഗോഡ് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

0
കാസർകോഡ്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി...

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

0
വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തി

0
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ...

മുര്‍ഷിദാബാദ് സംഘര്‍ഷം ; അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

0
മുര്‍ഷിദാബാദ് : വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ...