സിനിമാ താരങ്ങളല്ല, വിധി തീരുമാനിക്കുന്നത് ജനങ്ങള്‍ – കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താരപ്രചാരകനായി കിച്ച സുധീപിനെ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. കര്‍ണാടകയുടെ വിധി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സിനിമാ താരങ്ങളല്ലെന്നും കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാന്‍ സിനിമാ താരത്തിന് സ്വാതന്ത്ര്യമുണ്ടെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. ‘ആരെ പിന്തുണയ്ക്കണമെന്ന് തിരഞ്ഞെടുക്കാന്‍ സിനിമാതാരത്തിന് സ്വാതന്ത്ര്യമുണ്ട്, കര്‍ണാടകയില്‍ ബിജെപിയുടെ പാപ്പരത്തം വ്യക്തമാണ്. മുഖ്യമന്ത്രി ബൊമ്മൈയുടെയും ബിജെപി നേതാക്കളുടെയും വാക്കുകള്‍ കേള്‍ക്കാന്‍ ആരും വരാത്തതിനാല്‍ ജനക്കൂട്ടമുണ്ടാക്കാന്‍ സിനിമ താരങ്ങളെ ആശ്രയിക്കുകയാണ്. സിനിമാ താരങ്ങളല്ല, ജനങ്ങളാണ് കര്‍ണാടകയുടെ വിധി തീരുമാനിക്കുക’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.

വരാനിരിക്കുന്ന കര്‍ണാടാക തിരഞ്ഞെടുപ്പില്‍ ബിജിപിയ്ക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കന്നഡ നടന്‍ കിച്ച സുധീപ് എന്നറിയപ്പെടുന്ന സുധീപ് സഞ്ജീവ് പറഞ്ഞു. ജീവിതത്തില്‍ പലതവണ മുഖ്യമന്ത്രി തന്നെ വ്യക്തിപരമായി സഹായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണ് ഞാന്‍ എന്റെ നന്ദി പ്രകടിപ്പിക്കുന്നതെന്നും താരം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...