എല്ലാവരും കാണണം ; കേരള സ്റ്റോറി കാണാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കോളജ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വിവാദ സിനിമ ദ കേരള സ്റ്റോറി കാണാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കര്‍ണാടക ഇല്‍കലിലെ എസ്.വി.എം ആയുര്‍വേദിക് മെഡിക്കല്‍ കോളജ്. ബിഎഎംഎസ്, പിജി കോഴ്സുകളിലെ വിദ്യാര്‍ത്ഥികളെയാണ് കോളജ് മാനെജ്മെന്റ് സിനിമ കാണാന്‍ നിര്‍ബന്ധിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റും അവധിയും അധികൃതര്‍ അനുവദിച്ചു. ബുധനാഴ്ച പന്ത്രണ്ടരയ്ക്ക് ശ്രീനിവാസ് ടാക്കീസിലാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്.

കേരള സ്റ്റോറി കാണാന്‍ ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സി ദാസാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പടുവിച്ചത്. വിവാദങ്ങള്‍ക്കിടെ മെയ് 5 നാണ് ദി കേരള സ്റ്റോറി ചിത്രം രാജ്യത്തുടനീളം റിലീസ് ചെയ്തത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ആദ ശര്‍മ്മയാണ് നായിക. ക്രമസമാധാനം ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം നിരോധിച്ചെങ്കിലും കഴിഞ്ഞയാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...