ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. ഈ വിഭവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഗുണനിലവാര പരിശോധനയിൽ അമിത അളവിൽ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ നടപടി. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ആഹാരപദാർത്ഥങ്ങളിൽ കൃത്രിമ നിറങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറെ അദ്ദേഹം ചുമതലപ്പെടുത്തി.

നേരത്തെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന ലബോറട്ടറികളിൽ നിന്ന് 39 കബാബ് സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്തിരുന്നു. ഇവയിൽ 8 സാമ്പിളുകളിൽ കൃത്രിമനിറത്തിന്റെ സാന്നിധ്യമുണ്ടെന്നും ഇവ ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. കൂടുതലും കണ്ടെത്തിയത് മഞ്ഞ, കാർമോയ്‌സിൻ എന്നീ നിറങ്ങളാണ്. വിലക്ക് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 7 വർഷത്തെ തടവുമുതൽ ജീവപര്യന്തം വരെയുള്ള ജയിൽ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം ഭക്ഷ്യശാലകളുടെ ലൈസൻസും റദ്ദാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...