കാസര്‍കോട്: മംഗലാപുരം ആശുപത്രികളില്‍ ചികിത്സക്ക് പോകുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കി. കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപത്തെ സംവിധാനത്തിന് പുറമെ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കല്‍ ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസര്‍കോട് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9945560213 (ഡോ. ഷൈന മെഡിക്കല്‍ ഓഫിസര്‍, സി.എച്ച്.സി മഞ്ചേശ്വരം). ഇതോടെ ചികിത്സ വൈകുന്നതിന് ഒരുപരിധി വരെ പരിഹാരമാകും.
കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ 13 പേരാണ് ഇതുവരെ ചികിത്സ കിട്ടാതെ മരിച്ചത്. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അതിര്‍ത്തി തുറന്നെങ്കിലും വിവിധ നൂലാമാലകള്‍ കാരണം പ്രശ്നത്തിന് ശാശ്വത പരിഹാമായിട്ടില്ല. വ്യാഴാഴ്ചയും ഒരു രോഗി ചികിത്സ കിട്ടാതെ മരിക്കുകയുണ്ടായി.