Monday, September 9, 2024 11:51 pm

അതിര്‍ത്തി പ്രശ്നം ; ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർ‍കോട് :  ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. കടമ്പാർ സ്വദേശി കമലയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പോലീസ് തടഞ്ഞ് മടക്കി അയച്ചുവെന്നാണ് പരാതി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ചികിത്സയ്ക്കായി അതിർത്തി തുറന്ന് നൽകാൻ ധാരണയായെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു

അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം സുപ്രീംകോടതി നാളെ പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു. ഇതേ തുടര്ന്ന് രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ടായിരുന്നു ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളും കോടതി നാളെ പരിഗണിക്കും.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ...

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ; നഴ്സായ യുവാവ് മരിച്ചു

0
മാങ്കാംകുഴി: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ നേഴ്സായ യുവാവ് മരിച്ചു....

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡറായി ബേസിൽ ജോസഫ്

0
കോഴിക്കോട്: ഐ എസ് എൽ മാതൃകയിൽ കേരള ഫുടബോളിൽ പുതിയ പരീക്ഷണമായ...

ഇന്ത്യയിൽ ക്യാൻസർ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ട്

0
ഇന്ത്യയിൽ ക്യാൻസർ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ട്. കഡിൽസ് ഫൗണ്ടേഷൻ...