കൊവിഡ് ; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

For full experience, Download our mobile application:
Get it on Google Play

ബെംഗുളുരു : കൊവിഡ് രോഗികള്‍ കുറയുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കും. ഷോപ്പിങ് മാളുകള്‍ തുറക്കാനും കടകളുടെ പ്രവര്‍ത്തന സമയം കൂട്ടാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.

കാണികളുടെ എണ്ണം കുറച്ച്‌ സിനിമാ തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാള്‍ ഉടമകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ടിരുന്നു. ഇക്കാര്യത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ തിങ്കളാഴ്ച മാത്രം 1386 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 35,896 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...