കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും ; സംഭവമിങ്ങനെ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിൽ കോൺ​ഗ്രസിന്റെ പ്രധാന വാ​ഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിർവഹിക്കും. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകൾക്ക് ടിക്കറ്റ് മുറിച്ച് നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്ന് സർക്കാർ ഔദ്യോ​ഗികമായി അറിയിച്ചു.

മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യും. അർഹരായ ഗുണഭോക്താക്കളിലേക്കും ശക്തി പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങൾക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. വിലക്കയറ്റം മൂലം ദുരിതത്തിലായ സംസ്ഥാനത്തെ സ്ത്രീകൾക്ക് ശക്തി പദ്ധതി ആശ്വാസം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ പാർട്ടി ഉറപ്പ് നൽകിയ എല്ലാ വാ​ഗ്ദാനങ്ങളും നടപ്പാക്കുമെന്നും വലിയ ചെലവ് വരുമെങ്കിലും വാ​ഗ്ദാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക‍ർണാടകത്തിൽ അധികാരത്തിലേറിയതിന് പിന്നാലെ ഏറ്റവും പുതിയ സാമ്പത്തിക-ജാതി സർവേ കണക്കുകൾ പുറത്തുവിടുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വർഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികൾക്കാണ് സിദ്ധരാമയ്യ ഉറപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ ജാതി സ‍ർവേ നടത്തിയിരുന്നു. എന്നാൽ ഇതിന്‍റെ അവസാന കണക്കുകൾ പിന്നീട് അധികാരത്തിലേറിയ ബിജെപി സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഏറ്റവുമവസാനം നടത്തിയ സർവേയുടെ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇതനുസരിച്ച് സംവരണം മാറ്റുന്ന കാര്യം ആലോചിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂരില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

0
അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടി...

മണ്ണാറക്കുളഞ്ഞിയില്‍ വിറക് കയറ്റി വന്ന ലോറിയില്‍ തീ പിടുത്തം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
പത്തനംതിട്ട: മണ്ണാറക്കുളഞ്ഞിയില്‍ വിറക് കയറ്റി വന്ന ലോറിയിക്ക് തീ പിടിച്ചു. നാട്ടുകാരുടെയും ഫയര്‍...

കലഞ്ഞൂരില്‍ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള ലിങ്കേജ് വായ്പയുടെ വിതരണവും പ്രതിഭകള്‍ക്കുള്ള അനുമോദനവും നടന്നു

0
കോന്നി: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുബശ്രീ യൂണിറ്റുകൾക്കുള്ള...

കാലാവധി തീർന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത് ; ജി സുകുമാരൻ നായർ

0
ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയെന്ന...