കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ്​ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബി.എസ്​ യെദിയൂരപ്പയുടെ പിന്‍ഗാമിയായി കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ്​ ബസവരാജ്​ ബൊമ്മൈ. ഗവര്‍ണര്‍ തവര്‍ചന്ദ്​ ഗെഹ്​​ലോട്ടിന്‍റെ സാന്നിധ്യത്തില്‍ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ യെദിയൂരപ്പയും സന്നിഹിതനായിരുന്നു.

തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ്​ 61കാരനായ ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്​. സത്യപ്രതിജ്ഞക്ക്​ മുന്‍പ്​ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു. യെദി​യൂരപ്പയുടെ വിശ്വസ്​തനായ ബൊമ്മൈ ലിംഗായത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളാണ്​. ബസവരാജിനെ തന്‍റെ പിന്‍ഗാമിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു.

യോഗത്തില്‍ യെദിയൂരപ്പയുടെ നിര്‍ദേശത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്​ കര്‍ജോല്‍ പിന്താങ്ങി. യെദിയൂരപ്പയുടെ രാജിയെ തുടര്‍ന്ന്​ കര്‍ണാടകയിലെ ലിംഗായത്ത്​ മഠാധിപതികളില്‍നിന്നുയര്‍ന്ന പ്രതിഷേധംകൂടി കണ​ക്കിലെടുത്താണ്​ മറ്റു പരീക്ഷണങ്ങള്‍ക്ക്​ മുതിരാതെ ബി.ജെ.പി തീരുമാനം.

ഹവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്​ അദ്ദേഹം. യെദിയൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തര, നിയമ, പാര്‍ലമെന്‍ററി വകുപ്പുകള്‍ കൈകാര്യം ചെയ്​തത്​ ബൊമ്മൈയായിരുന്നു. ജനത പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രി എസ്​.ആര്‍ ബൊമ്മെയുടെ മകനാണ്​. എച്ച്‌​.ഡി ദേവഗൗഡ, രാമകൃഷ്​ണ ഹെഗ്​ഡെ തുടങ്ങിയ മുതിര്‍ന്ന ജനതാദള്‍ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്​.

ജനതാദള്‍ യുനൈറ്റഡില്‍നിന്ന്​ 2008 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം ആദ്യ യെദിയൂരപ്പ സര്‍ക്കാറില്‍ ജലവിഭവ വകുപ്പ്​ മന്ത്രിയായിരുന്നു. രണ്ടു തവണ എം.എല്‍.സിയും മൂന്നു തവണ എം.എല്‍.എയുമായി. മെക്കാനിക്കല്‍ എന്‍ജിനീയറിങ്​ ബിരുദധാരിയായ അദ്ദേഹം മുന്‍പ് ടാറ്റ ഗ്രൂപ്പില്‍ എന്‍ജിനീയറായിരുന്നു. ഹുബ്ബള്ളി ധാര്‍വാഡ്​ സ്വദേശിയാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...