മംഗളൂരു : കര്‍ണ്ണാടകയുടെ തീരദേശ മേഖലയില്‍ മുസ്ലിം വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തി പാര്‍ട്ടി ശക്തിപ്പെടുത്താനൊരുങ്ങി സിപിഎം. മുസ്ലിം വിഭാഗത്തിനായി മാത്രം മംഗളുരുവില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സമ്മേളനം കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മുസ്ലിം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ സ്വാധീനം വര്‍ധിപ്പിച്ച് കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യം. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് നില്‍ക്കുന്ന മുസ്ലിം വിഭാഗത്തെ അടര്‍ത്തിയെടുക്കാനാവുമോ എന്ന പരീക്ഷണവും സി.പിഎം നടത്തുന്നുണ്ട്. വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘ് പരിവാറിനെ നേരിടാന്‍ സി പി എമ്മിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന സന്ദേശമാണ് സമ്മേളനം നല്‍കിയത്.
വര്‍ഗ്ഗരാഷ്ട്രിയം കൊണ്ട് മത്രം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവില്ലെന്നും സ്വത്വരാഷ്ട്രിയത്തിന്‍റെ സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തണമെന്നുമാണ് കര്‍ണാടക സി പി എമ്മിലെ ഒരു വിഭാഗത്തിന്‍റെ വാദം. പിന്നാക്ക ദളിത്, ആദിവാസി, മുസ്ലിം വിഭാഗത്തിന് അര്‍ഹമായ പ്രതിനിധ്യം പാര്‍ട്ടിയില്‍ നല്‍കണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു.