ചിറ്റൂര്‍ : കൂട്ടുകാരുമൊത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചിറ്റൂര്‍ തറക്കളം മുരളിയുടെ മകന് ആകാശ്(15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വേമ്പ്രയിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ വന്നതായിരുന്നു ആകാശ്. നീന്തല്‍ വശമില്ലാത്ത ആകാശ് വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വെച്ചു. തുടര്‍ന്ന് ചിറ്റൂരില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേന ആകാശിനെ പുറത്തെടുത്ത് വിളയോടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മീനാക്ഷിപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിറ്റൂര്‍ അമ്പാട്ടുപാളയം വിജയമാത കോണ്‍വെന്റ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ബിന്ദു. സഹോദരന്: ആദര്‍ശ്.
കൂട്ടുകാരുമൊത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
RECENT NEWS
Advertisment