കുരങ്ങുപനി : സമ്പര്‍ക്കത്തില്‍ വന്നാൽ 21 ദിവസം നിരീക്ഷണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കുരങ്ങുപനി തടയാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി. രോഗബാധിതരുമായി സമ്പർക്കം പുലർത്തുക, രോഗികൾ ഉപയോഗിച്ച വസ്തുക്കളുടെ ഉപയോഗം, രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക, പരിചരിക്കുമ്പോൾ പിപിഇ കിറ്റുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു.

രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. സമ്പർക്കം പുലർത്തിയവരെ 21 ദിവസം നിരീക്ഷിക്കണം. സാമ്പിളുകൾ പൂനെയിലെ പൂനെ വൈറോളജിരോഗം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയക്കണം തുടങ്ങിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണം നടത്താൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. 20 രാജ്യങ്ങളിലായി 200 ലധികം പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...